---
title: "ആന്തൂർ നഗരസഭ: വിൻറോ കമ്പോസ്റ്റ്, കെ എസ് ഡബ്ല്യു എം പി പദ്ധതി ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു"
english_title: "Anthoor Municipality: Organizing committee formed for the inauguration of Wintro Compost and KSWMP project"
publisher: "thaliparambanews.in"
canonical_url: "https://thaliparamba.truevisionnews.com/news/307387/Anthoor Municipality: Organizing committee formed for the inauguration of Wintro Compost and KSWMP project"
published_at: "2025-08-09T09:54:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6896cd8b9dd4d_IMG-20250808-WA0135.jpg"
keywords: []
---

# ആന്തൂർ നഗരസഭ: വിൻറോ കമ്പോസ്റ്റ്, കെ എസ് ഡബ്ല്യു എം പി പദ്ധതി ഉദ്ഘാടനത്തിനുള്ള സംഘാടക സമിതി രൂപീകരിച്ചു

> **Lead Summary:** ആന്തൂർ നഗരസഭ വിൻറോ കമ്പോസ്റ്റ് കെ എസ് ഡബ്ലു എം പി സംരഭകത്വ പ്രോത്സാഹന പദ്ധതി ഉൽഘാടനങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. ധർമ്മശാല ആന്തൂർ നഗരസഭ കടമ്പേരിയിൽ നിർമ്മിച്ച വിൻറോ കമ്പോസ്റ്റ്, കേരള ഖര മാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്യുഎം പി) സംരഭകത്വ പ്രോത്സാഹന പദ്ധതി ഉൽഘാടനങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. ആഗസ്ത് 14 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ധർമ്മശാല ഇന്ത്യൻ കോഫിഹൗസ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ അധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി എം ബി രാജേഷാണ് ഉൽഘാടനം നടത്തുന്നത്. നഗരസഭ ചെയർമാൻ പി. മുകുന്ദൻ ചടങ്ങിന് സ്വാഗതമരുളും. കടമ്പേരി എം സി എഫിൽ ചെയർമാൻ പി.മുകുന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വൈസ് ചെയർപേർസൺ വി. സതീദേവി സ്വാഗതമാശംസിച്ചു. കെഎസ്ഡബ്യുഎംപി സോഷ്യൽ ആന്റ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് അപർണ്ണ പി. , സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. ആമിന ടീച്ചർ, പി.കെ. മുഹമ്മത് കുഞ്ഞി, കെ.വി.പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, ഓമന മുരളീധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പാച്ചേനി വിനോദ്, എംവി വേണുഗോപാലൻ, വി.നാരായണൻ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധി ടി.പി.രാജൻ, കൗൺസിലർമാരായ ടി.കെ.വി നാരായണൻ, സി.ബാലകൃഷ്ണൻ്, കെ.വി ഗീത, എം.പി.നളിനി സെക്രട്ടറി പി.എൻ. അനീഷ് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ചെയമാനും സെക്രട്ടറി പി.എൻ. അനീഷ് ജനറൽ കൺവീനമമായ സംഘാടക സമിതി യോഗത്തിൽ രൂപീകരിച്ചു.

## Article Content

ആന്തൂർ നഗരസഭ വിൻറോ കമ്പോസ്റ്റ് കെ എസ് ഡബ്ലു എം പി സംരഭകത്വ പ്രോത്സാഹന പദ്ധതി ഉൽഘാടനങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. ധർമ്മശാല ആന്തൂർ നഗരസഭ കടമ്പേരിയിൽ നിർമ്മിച്ച വിൻറോ കമ്പോസ്റ്റ്, കേരള ഖര മാലിന്യ പരിപാലന പദ്ധതി (കെഎസ്ഡബ്യുഎം പി) സംരഭകത്വ പ്രോത്സാഹന പദ്ധതി ഉൽഘാടനങ്ങളുടെ സംഘാടക സമിതി രൂപീകരിച്ചു. ആഗസ്ത് 14 വ്യാഴാഴ്ച കാലത്ത് 11 മണിക്ക് ധർമ്മശാല ഇന്ത്യൻ കോഫിഹൗസ് ഓഡിറ്റോറിയത്തിൽ എം വി ഗോവിന്ദൻ മാസ്റ്റർ എം എൽ എയുടെ അധ്യക്ഷതയിൽ തദ്ദേശസ്വയംഭരണ എക്സൈസ് വകുപ്പു മന്ത്രി എം ബി രാജേഷാണ് ഉൽഘാടനം നടത്തുന്നത്. നഗരസഭ ചെയർമാൻ പി. മുകുന്ദൻ ചടങ്ങിന് സ്വാഗതമരുളും. കടമ്പേരി എം സി എഫിൽ ചെയർമാൻ പി.മുകുന്ദന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിന് വൈസ് ചെയർപേർസൺ വി. സതീദേവി സ്വാഗതമാശംസിച്ചു. കെഎസ്ഡബ്യുഎംപി സോഷ്യൽ ആന്റ് കമ്മ്യൂണിക്കേഷൻ എക്സ്പേർട്ട് അപർണ്ണ പി. , സ്ഥിരംസമിതി അധ്യക്ഷന്മാരായ എം. ആമിന ടീച്ചർ, പി.കെ. മുഹമ്മത് കുഞ്ഞി, കെ.വി.പ്രേമരാജൻ, കെ.പി.ഉണ്ണികൃഷ്ണൻ, ഓമന മുരളീധരൻ, രാഷ്ട്രീയ പാർട്ടി പ്രതിനിധികളായ പാച്ചേനി വിനോദ്, എംവി വേണുഗോപാലൻ, വി.നാരായണൻ, വ്യാപാരി വ്യവസായി സംഘടനാ പ്രതിനിധി ടി.പി.രാജൻ, കൗൺസിലർമാരായ ടി.കെ.വി നാരായണൻ, സി.ബാലകൃഷ്ണൻ്, കെ.വി ഗീത, എം.പി.നളിനി സെക്രട്ടറി പി.എൻ. അനീഷ് സീനിയർ ഹെൽത്ത് ഇൻസ്പെക്ടർ ജോഷ്വാ ജോസഫ് തുടങ്ങിയവർ ചടങ്ങിൽ സംസാരിച്ചു. നഗരസഭാ ചെയർമാൻ പി.മുകുന്ദൻ ചെയമാനും സെക്രട്ടറി പി.എൻ. അനീഷ് ജനറൽ കൺവീനമമായ സംഘാടക സമിതി യോഗത്തിൽ രൂപീകരിച്ചു.

### Related Links & Sources
- [Original Story Source](https://thaliparamba.truevisionnews.com/news/307387/Anthoor Municipality: Organizing committee formed for the inauguration of Wintro Compost and KSWMP project)